മുസ്ലിംലീഗ് സമര സംഗമം

Saturday 12 July 2025 12:02 AM IST
പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കുറ്റ്യാടി: ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസരത്ത് സഘടിപ്പിച്ച സമര സംഗമം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുടെ വികസനം പ്രഖ്യാപനത്തിൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നൊച്ചാട് കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുഹിമാൻ മുഖ്യപ്രഭാഷണം നടത്തി. വി.പി കുഞ്ഞമ്മദ് , പി.പി റഷീദ്, ഡി.എം അഹ്മദ് മൗലവി, സൂപ്പി ഹാജി കണ്ണോത്ത് , പി.ടി.കെ മുഹമ്മദ് അലി, പി.കെ. ബഷീർ , എം.പി. ഷാജഹാൻ, മൻസൂർ എടവലത്ത്, വി.പി മൊയ്തു, മനാഫ് ഊരത്ത്, സലീമ , ഷറഫുന്നിസ , സാറ, വി. എം റഷാദ്, പി.എം.എ ഹമീദ് കെ.കെ പോക്കർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.