കോൺഗ്രസ് പ്രതിഷേധിച്ചു

Saturday 12 July 2025 12:02 AM IST
പ്രതിഷേധം

ബേപ്പൂർ: ബേപ്പൂർ മേഖല ഓഫീസ് പരിധിയിലെ 50, 53 ഡിവിഷനുകൾ അതിർത്തി പങ്കിടുന്ന മുണ്ടകൻപാടം റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അരക്കിണർ മണ്ഡലം കമ്മിറ്റി മുണ്ടകൻപാടം റോഡ് പരിസരത്ത് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.എ ഗംഗേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ചിട്ടി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, ജയപ്രകാശൻ വയലശ്ശേരി, ടി.കെ അബ്ദുൽ ഗഫൂർ, രവി പി , ഷെറി , എം വിജേഷ് നടുവട്ടം, കെ.കെ സുരേഷ് , രാജേഷ് കുമാർ അച്ചാറമ്പത്ത് , സുധാകരൻ അണ്ടത്തോടത്ത്, ആഷിക് പിലാക്കൽ , നവാസ് അരക്കിണർ, ഹാക്കിബ് കെട്ടി, സായി സഹദേവൻ , ജിതേഷ്, മണ്ണടത്ത് താജുദ്ദീൻ ബേപ്പൂർ, സുരേഷ് അരിക്കനാട്ട് , ഫൈസൽ മുണ്ടക്കാട് , രാജലക്ഷ്മി , രജനി ഉപ്പുംതറ, ബഷീർ മാറാട് എന്നിവർ പ്രസംഗിച്ചു.