'വാക്കൂട്ട്' ക്യാമ്പ്  നേര്യമംഗലത്ത്

Friday 11 July 2025 7:45 PM IST

കൊച്ചി: കേരള സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്ന 'വാക്കൂട്ട് " ദ്വിദിന സാഹിത്യ ക്യാമ്പ് 12,13 തീയതികളിൽ നേര്യമംഗലം പി.ഡബ്ളിയു.ഡി ഗസ്റ്റ് ഹൗസിൽ നടക്കും. 12ന് രാവിലെ 9.30ന് ഡോ.സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. സംഗമവേദി പ്രസിഡന്റ് അജികുമാർ നാരായണൻ അദ്ധ്യക്ഷനാകും. 'ഹൃദയപൂർവ്വം" പരിപാടി വിജയം ആർ. നായർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പാനൽ ചർച്ച. 7ന് കാവ്യസല്ലാപം അംബരീഷ് വാസു ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസം ഡോ.പി.ആർ. ജയശീലൻ, കണക്കൂർ ആർ. സരേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. 2.30ന് സമാപന സമ്മേളനം ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്യും.