മത്സ്യകർഷക സംഗമം
Saturday 12 July 2025 12:47 AM IST
കുറ്റ്യാടി: ദേശീയ മത്സ്യകർഷക ദിനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മത്സ്യകർഷക സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യ കർഷകരായ അബ്‌ദുൽ സലാം കായക്കൊടി, കെ.പി ശാന്ത, യുവ കർഷകൻ ബിബിൻ ജോൻ നരിപ്പറ്റ എന്നിവരെ ആദരിച്ചു. ഫിഷറിസ് ഓഫീസർ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, കർഷക പ്രതിനിധികളായ നാരായണൻ കുട്ടി, ബഷീർ സി, പി പവിത്രൻ പ്രമോട്ടർമാരായ ഷിബു ആന്റണി, അശ്വനി സുമേഷ്, വി.പി. ശിൽപ എന്നിവർ പ്രസംഗിച്ചു.