കോടിയേരി അവാർഡ് വിതരണം 27ന്
Friday 11 July 2025 7:53 PM IST
ആലുവ: സൗദിഅറേബ്യയിലെ സാംസ്കാരിക സംഘടനയായ നവോദയ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സമഗ്രസംഭാവന അവാർഡ് വിതരണം 27ന് ആലുവ യു.സി കോളേജിൽ നടക്കും. സംഘാടകസമിതി രൂപീകരണം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷനായി. ഭാരവാഹികളായി എസ്. സതീഷ് (ചെയർമാൻ), സി.കെ. പരീത് (കോർഡിനേറ്റർ), എ.പി. ഉദയകുമാർ, ടി.വി. നിധിൻ, കെ.പി. റെജീഷ്, വി. സലിം (വൈസ് ചെയർമാൻമാർ), ജോർജ് വർഗീസ് (ജനറൽ കൺവീനർ), എം.യു. അഷറഫ്, പി.എൻ. ദേവാനന്ദൻ, മനീഷ് പുല്ലുവഴി, എൻ.സി. ഉഷാകുമാരി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.