ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്

Saturday 12 July 2025 12:02 AM IST
ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ഏഴാമത് കാപാ സ്റ്റേറ്റ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026 ജനുവരി 10, 11 തിയതികളിൽ കോഴിക്കോട് നടക്കും. കേരളത്തിന് പുറമെ ലക്ഷദ്വീപിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും. കേരളാ പൊലീസ് ഉൾപ്പെടെ 16 അംഗ യൂണിറ്റ് മാറ്റുരയ്ക്കും. സൗത്ത് ഇന്ത്യ മത്സരം, മിസ്റ്റർ ഇന്ത്യ മത്സരം എന്നിവയിലേക്കും സംസ്ഥാന ടീമിലേക്കുമുള്ള സെലക്ഷൻ വേദി കൂടിയാണ് കാപാ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ട്രാൻസ്ജൻഡേഴ്സ്, വികലാംഗർ എന്നിവർക്ക് പ്രത്യേക മത്സരങ്ങളുണ്ട്. വാർത്താ സമ്മേളനത്തിൽ എഡ്വിൻ വിൽസൺ, സിദ്ധാൻത്ഥ്, മുരളീധരൻ ജെ നായർ, അഫ്സൽ കെ, റഫീഖ് എൻ കെ, ഡാനിഷ് വി എന്നിവർ പങ്കെടുത്തു.