ബ്രെയിൽ സാക്ഷരത രൂപരേഖ പ്രകാശനം
Saturday 12 July 2025 12:55 AM IST
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അദ്ധ്യാപക ഫോറവുമായി ചേർന്ന് തയ്യാറാക്കിയ ബ്രെയിൽ സാക്ഷരത മാതൃക പദ്ധതിയുടെ രൂപരേഖ സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി ശാസ്തപ്രസാദിന് എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ പി.ടി പ്രസാദ് പ്രകാശനം ചെയ്തു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൂറ് ശതമാനം കാഴ്ച പരിമിതിയുള്ളവരെ കണ്ടെത്തി പ്രത്യേക സോഫ്ട് വെയർ ഇൻസ്റ്റാൾ ചെയ്ത് ലാപ്ടോപ് ലഭ്യമാക്കി പരിശീലനം നൽകുന്നതാണ് പദ്ധതി. കാഴ്ച പരിമിതർക്ക് ദൈനംദിന, ഓഫീസ് പ്രവർത്തനങ്ങൾ പരസഹായം കൂടാതെ നിർവഹിക്കാൻ ഇതുവഴി സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതിയിൽ ചേർന്ന് ലിപി പഠിക്കാം.