സമരപ്രഖ്യാപന കൺവെൻഷൻ

Friday 11 July 2025 7:57 PM IST

കൊച്ചി: മിനിമം വേതനം ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് എറണാകുളം കോലഞ്ചേരി മെഡിക്കൽ കോളജിന് സമീപം നടക്കുന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

ജീവിതച്ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിൽ 26,000 രൂപയെങ്കിലും മിനിമം വേതനമായി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നത്. വാർത്താസമ്മേളനത്തിൽ എ. മാധവൻ, കെ. വേലായുധൻ, അബ്ദുൽ ജലീൽ, ഇ.എ. മുഹമ്മദ് ഷിഹാബ്, എസ്. ആശാമോൾ എന്നിവർ പങ്കെടുത്തു.