'വാചൻ സേന' ഹിന്ദി പഠന പദ്ധതിയ്ക്ക് തുടക്കം

Saturday 12 July 2025 12:02 AM IST
രാമനാട്ടുകര ഗണപത് എ യു പി ബി സ്കൂളിൽ ഹിന്ദി വായനയിൽ കുട്ടികളെ തൽപരരാക്കുവാൻ വാചൻ സേന എന്ന പേരിൽ പ്രത്യേക ഹിന്ദി പഠന പദ്ധതി ആരംഭിച്ച​പ്പോൾ

രാമനാട്ടുകര : രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിൽ ഹിന്ദി വായനയിൽ കുട്ടികളെ തത്പരരാക്കുവാൻ വാചൻ സേന എന്ന പേരിൽ പ്രത്യേക ഹിന്ദി പഠന പദ്ധതി ആരംഭിച്ചു. വാചൻ സേന റിക്രൂട്ട്മെന്റ് ഉദ്ഘാടനം കോഴിക്കോട് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഒ. പ്രമോദ് നിർവഹിച്ചു. കുട്ടികളെ ഹിന്ദി സാഹിത്യലോകത്തേക്ക് കൈപിടിച്ചുയർത്തുവാനായി കുട്ടികളുടെ താത്പര്യത്തിനനുസരിച്ചുള്ള പുസ്തകങ്ങളുമായി വിപുലമായ ഹിന്ദി പുസ്തകാലയവും വിദ്യാലയത്തിൽ ഒരുങ്ങിക്കഴിഞ്ഞു. പുസ്തകാലയത്തിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ എം. പവിത്രൻ നിർവഹിച്ചു. പ്രസിഡന്റ് ടി.ടി അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി അദ്ധ്യാപകൻ എൻ.ടി ജ്യോതി ബസു , സീനിയർ അസി. സുനിത എം, അദ്ധ്യാപിക അബിത പി, 'സഹൈയ' (ഹിന്ദി സമിതി), ബേബിഷ സി കെ എന്നിവർ പ്രസംഗിച്ചു.