കോൺഗ്രസ് ജില്ലാ ആശുപത്രി ധർണ
Saturday 12 July 2025 12:03 AM IST
വടകര: സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥയ്ക്കും ദുരിതത്തിനുമെതിരെ കോൺഗ്രസ് വടകര, നാദാപുരം,കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വടകര ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം നിലവിൽ വന്നിട്ടും ഓപ്പറേഷൻ തിയറ്റർ സജ്ജമാകാത്തതിനാൽ ഓപ്പറേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നിയാസ് ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. പി.സി. ഷീബ, കോട്ടയിൽ രാധ്യകൃഷ്ണൻ, അഡ്വ. ഇ നാരായണൻ നായർ, അച്ചുതൻ പുതിയേടത്ത്, കെ.പി കരുണൻ, ബാബു ഒഞ്ചിയം, കളത്തിൽ പീതാംബരൻ, കരിമ്പനപ്പാലം ശശിധരൻ. പുറന്തോടത്ത് സുകുമാരൻ, ചന്ദ്രൻ മൂഴിക്കൽ, സുധീഷ് വള്ളിൽ, സി.പി വിശ്വനാഥൻ, വി.കെ പ്രേമൻ, പി.എസ്. രൻജിത്ത് കുമാർ, ദിൽരാജ് പനോളി എന്നിവർ പ്രസംഗിച്ചു.