പ്രതിഷേധ കൂട്ടായ്മ
Friday 11 July 2025 8:12 PM IST
വൈപ്പിൻ: ജി. വി. രാജ സ്പോർട്ട്സ് സ്കൂൾ വിദ്യാർത്ഥി ഞാറക്കൽ മഞ്ഞനക്കാട് ആദിത്യനെ ഫുട്ബാൾ കളിയിലെ തോൽവിയെത്തുടർന്ന് ഒരു സംഘം മർദ്ദിച്ചതിൽ ഞാറക്കലിൽ പ്രതിഷേധ കൂട്ടായ്മ. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രീനിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി.ഡി. ലൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, അഡ്വ. സുനിൽ ഹരിന്ദ്രൻ, കെ.എം.ദിനേശൻ, കെ. വി. നിജിൽ, കെ.കെ. ബാബു, കെ.എസ്. രാധാകൃഷ്ണൻ, എൻ. എ. രാജു തുടങ്ങിയവർ സംസാരിച്ചു. തോൽവിയെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ആക്ഷേപിച്ചതിലെ പകയെ തുടർന്നാണ് 14 പേരടങ്ങുന്ന സംഘം വിദ്യാർത്ഥിയെ മർദ്ദിച്ചത്.