ഉദ്ഘാടനം
Friday 11 July 2025 8:14 PM IST
പെരിന്തൽമണ്ണ: പുലാമന്തോൾ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ്. ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി.പി.ശ്രീനിവാസൻ നിർവ്വഹിച്ചു. ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുത്ത കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം.വി.രാജൻ, ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ് ഇക്ബാൽ പി.രായിൻ, ഗാർഡിയൻ എസ്.പി.സി വൈസ് പ്രസിഡന്റ് പി.ജസ്ന, ഡപ്യൂട്ടി എച്ച്.എം.എം.ഇബ്രാഹിം കുട്ടി, സ്റ്റാഫ് സെക്രട്ടറി സി.നൗഷാദ്, ഡ്രിൽ ഇൻസ്ട്രക്ടർ ബിന്നി മത്തായ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വി.നാരായണൻ, പി.പ്രമീള എന്നിവർ സംസാരിച്ചു.