എം.എസ്.എസ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി
അലനല്ലൂർ: 'നല്ല വ്യക്തി നല്ല സമൂഹം' എന്ന സന്ദേശവുമായി മുസ്ലിം സർവീസ് സൊസൈറ്റി(എം.എസ്.എസ്) യൂണിറ്റ് തല ദൈവവാർഷിക ജനറൽ ബോഡി യോഗങ്ങൾക്ക് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.ഹസ്സൻ ഹാജി നിർവഹിച്ചു. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തി കിടത്തി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, വിദ്യാർത്ഥികൾക്കുള്ള വിവിധ സ്‌കോളർഷിപ്പുകൾ കാലോചിതമായി വർദ്ധിപ്പിച്ച് ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് അദ്ധ്യക്ഷനായി. സെക്രട്ടറി കിളയിൽ ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം എം.പി.എ.ബക്കർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറർ കെ.പി.ടി.നാസർ, പി.മൊയ്തീൻ, എം.കെ.മുഹമ്മദലി, കെ.എച്ച്.ഫഹദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അസീസ് മാമ്പറ്റ (പ്രസിഡന്റ്), എൻ.ഒ.സലീം(സെക്രട്ടറി), കെ.മൊയ്തുട്ടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.