കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം,​ ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും

Friday 11 July 2025 9:11 PM IST

തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവി പ്രകാരം പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പഴയ ഫോർമുലയിൽ പ്രവേശനത്തിന് സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. കേരള എൻജിനീയറിംഗ് ,​ ആർക്കിടെക്ചർ,​ ഫാർമസി പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഇന്നലെ ഹൈക്കോടതി ഉത്തരവോടെ അസാധുവായിരുന്നു.

കീം​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്ക് ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​പ്ള​സ് ​ടു​ ​മാ​ർ​ക്ക് ​സ​മീ​ക​ര​ണം,​ ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പ്രോ​സ്പെ​ക്ട​സ് ​പ്ര​കാ​രം​ ​ത​ന്നെ​ ​ന​ട​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഡി​വ​ഷ​ൻ​ ​ബെ​ഞ്ച് ​ ​വി​ധി​ച്ച​തോ​ടെ​ ​റാ​ങ്കു​ക​ൾ​ ​മാ​റി​ ​മ​റി​ഞ്ഞു.​ ​ ഇ​ന്ന​ലെ​ ​രാ​ത്രി​ 9.50​ന് ​പു​തി​യ​ ​റാ​ങ്ക്ലി​സ്റ്റ് ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ഒ​ന്നാം​ ​റാ​ങ്ക​ട​ക്കം​ ​മാ​റി.​ ​ റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം വരുത്തിയ മാറ്റങ്ങ ൾ നിയമപരമല്ലെന്ന് ആരോപിച്ചാണ് ഒരു കൂട്ടം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഹർജി നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി. 12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാ‍ർത്ഥികൾക്ക് സി.ബി.എസ്. ഇ വിദ്യാർത്ഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്.

ഈ പരിഷ്കാരം റാങ്ക് ലിസ്റ്റിൽ തങ്ങൾ പിന്നോട്ട് പോകാൻ ഇടയാക്കിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടത്തലോടെയാണ് 2011 മുതൽ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചത്.