സഹപാഠിയെ മർദ്ദിച്ചവർക്ക് ഒരു ദിവസം ഒബ്സർവേഷൻ ഹോം വാസം
Saturday 12 July 2025 2:02 AM IST
കൊച്ചി: സ്കൂളിൽവച്ച് സഹപാഠിയെ മർദ്ദിച്ച ആറ് വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ഒബ്സർവേഷൻ ഹോം വാസത്തിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. കഴിഞ്ഞ 3ന് എളമക്കര എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ടാണ് നടപടി. എളമക്കര പൊലീസിന്റെ നിർദ്ദേശപ്രകാരം ഇരുകൂട്ടരും ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഘത്തിൽപ്പെട്ട ആറ് കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.