അങ്കമാലി അർബൻ സംഘത്തിലെ വായ്പാ തട്ടിപ്പ്: ഡയറക്ടർ അറസ്റ്റിൽ

Saturday 12 July 2025 2:19 AM IST
ടോമി

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പാത്തട്ടിപ്പിൽ ഡയറക്ടർ ബോർഡ് അംഗം വി.ഡി. ടോമി വടക്കുഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രണ്ടാം പ്രാവശ്യവും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. 115.8 കോടി രൂപയുടെ വ്യാജ ലോൺ അനുവദിക്കുന്നതിനും വ്യാജ രേഖകൾ പ്രകാരം ലോൺ നൽകുന്നതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിക്കുന്നതിനും നേതൃത്വം നൽകിയ ബോർഡ് അംഗങ്ങളിൽ പ്രധാനി ടോമിയാണെന്നാണ് ആരോപണം.