സുവർണ ജൂബിലി ആഘോഷം

Saturday 12 July 2025 2:35 AM IST

പറവൂർ: പറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് നാലിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ചെയർമാൻ കെ.ബി. മോഹനൻ അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ വിദ്യാഭ്യാസ അവാർഡുദാനവും ഫാ. ഡോ. ജോസ് പുതിേയേടത്ത് സുവനീർ പ്രകാശനവും നിർവഹിക്കും. അസോസിയേഷൻ ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു തുടങ്ങിയവർ സംസാരിക്കും. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.