സുരേഷ് ഗോപിയുടെ 'പുലിപ്പല്ല്' മാല; പരാതിക്കാരന് നോട്ടീസ്
Saturday 12 July 2025 12:00 AM IST
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചെന്ന പരാതിയിൽ ഹാജരായി മൊഴി നൽകാൻ പരാതിക്കാരന് പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. ഈ മാസം 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കണമെന്നാണ് നോട്ടീസിലുള്ളത്.
വാടാനപ്പിള്ളി സ്വദേശിയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പരാതിക്കാരൻ. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതം സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയത്.