മത്സ്യകർഷക ദിനാഘോഷം

Saturday 12 July 2025 12:22 AM IST

ചെങ്ങന്നൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്കുതല മത്സ്യകർഷക ദിനാഘോഷം പുലിയൂർ പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. യോഗത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്വർണ്ണമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുജാരാജീവ്, എൽസി കോശി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് കോ ഓർഡിനേറ്റർ എസ്.സുഗന്ധി, കെ.ജി ബിജി തുടങ്ങിയവർ പങ്കെടുത്തു.