കീമിൽ തിരിച്ചടിച്ചത് അനാവശ്യ തിടുക്കം

Saturday 12 July 2025 12:00 AM IST

തിരുവനന്തപുരം: പരിഷ്കരണം ഇക്കൊല്ലം തന്നെ വേണോയെന്ന് മന്ത്രിസഭായോഗത്തിൽ മൂന്ന് മന്ത്രിമാർ ആശങ്കപ്പെട്ടതാണ്. എന്നിട്ടും തിടുക്കപ്പെട്ട് പുതിയ മാർക്ക്സമീകരണ ഫോർമുല നടപ്പാക്കി. എൻജിനിയറിംഗ് എൻട്രൻസ് റാങ്ക്ലിസ്റ്റു തന്നെ കോടതി റദ്ദാക്കി. സംസ്ഥാന സിലബസുകാരെ സഹായിക്കാനുള്ള നീക്കം ഫലത്തിൽ അവരെ അപമാനിക്കുന്നതായി.

റാങ്ക്ലിസ്റ്റ് മാറ്റം ചോദ്യംചെയ്ത് കേരള സിലബസുകാർ കോടതിയിലെത്തിയാൽ അലോട്ട്മെന്റ് നീളും. വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.

സംസ്ഥാന സിലബസുകാർക്ക് നീതി ഉറപ്പാക്കണമെന്ന ഉറച്ചനിലപാടാണ് മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം ഏതുഘട്ടത്തിലും മാറ്റംവരുത്താമെന്ന വകുപ്പും ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസ്പെക്ടസ് ഭേദഗതി ഒരു വിദ്യാർത്ഥിക്കുപോലും ദോഷകരമാകരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതു സർക്കാർ മറന്നതാണ് തിരിച്ചടിയായത്.

അതേസമയം, എല്ലാവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ നൽകുന്ന ഭേദഗതിക്ക് തടസവുമില്ല. ഇക്കൊല്ലം തിടുക്കത്തിൽ പുതിയ രീതി നടപ്പാക്കേണ്ടതില്ലെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശയും അവഗണിച്ചാണ് മുന്നോട്ടുപോയത്. സുപ്രീംകോടതിയിലും തിരിച്ചടി ഭയന്നാണ് അപ്പീൽ പോകാതെ സർക്കാർ പിൻവാങ്ങിയത്.

പലർക്കും പ്രതീക്ഷിച്ച

കോഴ്സ് കിട്ടില്ല

റാങ്ക്പട്ടിക അപ്പാടെ മാറിയത് കേരള സിലബസുകാർക്ക് വൻ തിരിച്ചടിയായി. 1000 റാങ്കുവരെ പിന്നോട്ടുപോയവരുണ്ട്. ആദ്യ പട്ടികയിലെ എട്ടാം റാങ്കുകാരൻ 185-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ 5,6,9,10 റാങ്കുകാർ നേരത്തേ ആദ്യ പത്തിലുണ്ടായിരുന്നില്ല. മുൻപട്ടികയിലെ 7,8,9,10 റാങ്കുകാർ പുതിയ ലിസ്റ്റിലെത്തിയില്ല. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും കോഴ്സുകളിലും പ്രവേശനം ലഭിക്കില്ല. സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇരട്ടിയിലേറെ ഫീസ് നൽകി സ്വാശ്രയത്തിൽ ചേരേണ്ടിവരും.

ഓഗസ്റ്റ് 14നകം പ്രവേശനം പൂർത്തിയാക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. ഒരുമാസം നീട്ടണമെന്ന് എൻട്രൻസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻജി. സീറ്റുകൾ

ആകെ സീറ്റ്- 54070

എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ്------35353

ആകെ കോളേജുകൾ------141

ആകെ ഗവ.സീറ്റുകൾ---------7136

അടുത്ത അദ്ധ്യയനവർഷം പുതിയ ഫോർമുല നടപ്പാക്കും. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കണം

-ഡോ.ആർ.ബിന്ദു,

ഉന്നതവിദ്യാഭ്യാസ മന്ത്രി

കീ​മി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത് ​സ​ർ​ക്കാ​ർ​ ​:​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം​:​ ​കീം​ ​വി​ഷ​യം​ ​സ​ർ​ക്കാ​ർ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​രീ​തി​ ​മോ​ശ​മാ​യി​പ്പോ​യെ​ന്ന് ​മു​സ്‌​ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി.​ഇ​തി​ന്റെ​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യാ​കെ​ ​പ്ര​ശ്ന​മാ​ണ്.​ ​സ്‌​കൂ​ൾ​ ​സ​മ​യ​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജ​നാ​ധി​പ​ത്യ​പ​ത്യ​ ​വി​രു​ദ്ധ​ ​നി​ല​പാ​ട് ​എ​ടു​ത്ത​ത് ​സ​ർ​ക്കാ​രാ​ണ്.​ ​സ​മ​സ്ത​ ​ഉ​യ​ർ​ത്തി​യ​ത് ​ന്യാ​യ​മാ​യ​ ​ആ​വ​ശ്യ​മാ​ണ്.​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ഒ​ന്നും​ ​ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്ദു​ർ​വാ​ശി​ ​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

പ​ത്ത​നം​തി​ട്ട​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ദു​ർ​വാ​ശി​യും​ ​ഗു​രു​ത​ര​വീ​ഴ്ച​യു​മാ​ണ് ​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​നം​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​അ​തി​ന്റെ​ ​ഫ​ലം​ ​അ​നു​ഭ​വി​ക്കു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​ണ്.​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ത്ത് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ന്യാ​യീ​ക​ര​ണ​വും​ ​ദു​ര​ഭി​മാ​ന​വും​ ​ഉ​പേ​ക്ഷി​ച്ച് ​യാ​ഥാ​ർ​ത്ഥ്യം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ത​യ്യാ​റാ​ക​ണം.