കർഷക സംഗമവും സെമിനാറും
Saturday 12 July 2025 12:24 AM IST
തിരുവല്ല : കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷക സംഗമവും സെമിനാറും നടത്തി. ബാങ്ക് പ്രസിഡൻറ് അഡ്വ.ജി.രജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, എസ്.സി എസ്.റ്റി സംഘം പ്രസിഡന്റ് കെ.സോമൻ, ഭരണസമിതി അംഗങ്ങളായ സി.കെ രാജശേഖരക്കുറുപ്പ്, പി.എസ്.റജി, പി.സുരേഷ് ബാബു, സി.ജി.ഫിലിപ്പ്, ഇ.കെ.ഹരിക്കുട്ടൻ, അജേഷ് കുമാർ, സെക്രട്ടറി ഇൻ ചാർജ് ജി.എസ്.ഗായത്രി, അനീഷ് രാജ്, ആതിര സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.