കുടിവെള്ള പദ്ധതി നിർമ്മാണ ഉദ്ഘാടനം

Saturday 12 July 2025 12:28 AM IST

വള്ളിക്കോട് : കോന്നി ബ്ലോക്ക് പഞ്ചായത്ത് വർഷിക പദ്ധതിയിലുൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ നീതു ചാർലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാജൻ, ഗ്രാമ പഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ആതിരാ മഹേഷ്, എം.വി.സുധാകരൻ, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, പ്രസാദ് മാത്യു, വി.ശ്രീനിവാസൻ, ശ്രീജാ കുഞ്ഞമ്മ, എന്നിവർ പ്രസംഗിച്ചു.