സൗഹൃദ ക്രിക്കറ്റ് മാച്ച്
Saturday 12 July 2025 12:30 AM IST
പന്തളം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം പൊലീസും ജന്മമൈത്രി സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും. മത്സരത്തിനുള്ള ജേഴ്‌സിയുടെ പ്രകാശനം പന്തളം എസ്. എച്ച്. ഒ റ്റി.ഡി പ്രജീഷ് നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ലയൺസ് ക്ലബ് ഭാരവാഹികളായ രാധികാ ജയപ്രസാദ്, കൃഷ്ണകുമാർ, ജയപ്രസാദ്, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച വൈകിട്ട് 5.30ന് കുളനട ലുസയിൽസ് സ്‌പോർട്‌സ് അരീന ടർഫിലാണ് മത്സരം.