തീർത്ഥാടകസംഘം അടൂരിൽ
Saturday 12 July 2025 12:32 AM IST
അടൂർ: മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 72-ാ മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് എം സി വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ റാന്നി പെരുന്നാട്ടിൽ നിന്ന് പുറപ്പെട്ട പ്രധാന തീർത്ഥാടകസംഘം അടൂരിലെത്തി. പറക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടകസംഘം ഒപ്പംചേർന്നു. അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തീർത്ഥാടക സംഘത്തെ തോമസ് മാർ അന്തോണിയോസ് മെത്രാപ്പൊലീത്ത, ജില്ലാ വികാരി ഫാദർ ശാന്തൻ ചരുവിൽ, എം സി വൈ എം ഡയറക്ടർ ഫാദർ അജോ കളപ്പുരക്കൽ, ഫാദർ തോമസ് കിഴക്കുംകര എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.