യു.ഐ.ഡി ഓൺലൈൻ തിരുത്തലിന് 16 വരെ സമയം

Saturday 12 July 2025 12:36 AM IST

തിരുവനന്തപുരം: സ്കൂളുകളിൽ തസ്തികനിർണയത്തിന്റെ ഭാഗമായി കുട്ടികളുടെ യു.ഐ.ഡി ഓൺലൈനായി തിരുത്താൻ 16 വരെ അവസരം. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികളുടെ പേരിലെ മൂന്ന് അക്ഷരം വരെയുള്ള തെറ്റുകൾ ഓൺലൈനായി തിരുത്താം. ഒന്നാംക്ളാസ് ഒഴികെയുള്ള ക്ളാസുകളിലെ വിദ്യാർത്ഥികളുടെ ജനനത്തീയതിയിലെ മാസവും ദിവസവും തിരുത്താം. വർഷം തിരുത്താനാവില്ല. ഒന്നാംക്ലാസിലെ കുട്ടിയുടെ ജനനത്തീയതിയിലെ വ്യത്യാസം 16 ന് ശേഷം ഡിഡിമാർ നിശ്ചയിക്കുന്ന സമയത്ത് നേരിട്ട് ഹാജരായി മാത്രമേ തിരുത്താനാവൂ.

സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്,​ ​എം.​സി.​എ​ ​കോ​ഴ്സു​ക​ളി​ൽ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​സീ​പാ​സി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കോ​ട്ട​യം​ ​പു​ല്ല​രി​ക്കു​ന്ന് ​സ്കൂ​ൾ​ ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​ആ​ൻ​ഡ് ​അ​പ്ളൈ​ഡ് ​സ​യ​ൻ​സ​സി​ൽ​ ​ഡേ​റ്റ​ ​സ​യ​ൻ​സ് ​സ്പെ​ഷ്യ​ലൈ​സേ​ഷ​നോ​ടു​ ​കൂ​ടി​യ​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ബി.​സി.​എ,​ ​ബി.​എ​സ്‌​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്,​ ​എം.​എ​സ്‌​സി​ ​സൈ​ബ​ർ​ഫോ​റ​ൻ​സി​ക്,​ ​എം.​സി.​എ​ ​കോ​ഴ്സു​ക​ൾ​ക്ക് ​ജ​ന​റ​ൽ,​ ​എ​സ്.​സി​/​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​എ​സ്.​സി​/​എ​സ്.​ടി,​ ​ഒ.​ഇ.​സി,​ഒ.​ബി.​സി​(​എ​ച്ച്)​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​ഫോ​ൺ​:6282397396,​ 94464​ 04014,​ 9605518774.

എ​സ്.​എ​സ്.​കെ​യി​ൽ​ ​ശ​മ്പ​ള​ത്തി​നും​ ​കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മി​നു​മാ​യി40​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​മ​ഗ്ര​ശി​ക്ഷാ​ ​കേ​ര​ള​യി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മേ​യ് ​മാ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​നു​ള്ള​ ​തു​ക​യും​ ​കു​ട്ടി​ക​ളു​ടെ​ ​യൂ​ണി​ഫോ​മി​നു​ള്ള​ ​തു​ക​യും​ ​ചേ​ർ​ത്ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 40​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു. പി.​എം.​ശ്രീ​ ​പ​ദ്ധ​തി​ ​കേ​ര​ളം​ ​ന​ട​പ്പാ​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​കു​ടി​ശ്ശി​ക​യാ​യി​രി​ക്കെ​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ൽ.​ ​മു​ൻ​ ​മാ​സ​ങ്ങ​ളി​ലും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ധി​ക​തു​ക​ ​അ​നു​വ​ദി​ച്ചാ​ണ് ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ല​ട​ക്കം​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ച്ച​ത്.​ ​എ​സ്.​എ​സ്.​എ​കെ​യ്ക്ക് 1444​ ​കോ​ടി​യാ​ണ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കാ​നു​ള്ള​ത്. കേ​ര​ള​ത്തി​ലെ​ 336​ ​സ്‌​കൂ​ളു​ക​ളെ​ ​പി​എം​ ​ശ്രീ​ ​സ്‌​കൂ​ളു​ക​ളാ​യി​ ​മാ​റ്റ​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​നി​ർ​ദ്ദേ​ശം.​ ​ഒ​രു​ ​ബി​ആ​ർ​സി​യി​ൽ​ ​ര​ണ്ട് ​സ്‌​കൂ​ളു​ക​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​മാ​റ്റി​ ​കേ​ന്ദ്ര​ ​ബ്രാ​ൻ​ഡി​ങ് ​ന​ട​ത്ത​ണം.​ ​പി​എം​ ​ശ്രീ​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ഉ​ൾ​പ്പെ​ടെ​ ​കേ​ന്ദ്ര​മാ​കും​ ​തീ​രു​മാ​നി​ക്കു​ക.​ ​വി​ഷ​യ​ത്തി​ൽ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​സം​സ്ഥാ​നം.