സംസ്ഥാന ഇന്റർപോളി കലോത്സവം, വ്യത്യസ്തം വേദികൾ

Saturday 12 July 2025 12:40 AM IST

അടൂർ : മണക്കാല പോളിടെക്നിക്ക് കോളേജിൽ ആരംഭിച്ച സംസ്ഥാന ഇന്റർപോളി കലോത്സവ വേദികൾക്ക് പേരുകൾകൊണ്ട് വ്യത്യസ്തതയേറെ. അധിനിവേശത്തിനെതിരെയും യുദ്ധങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയുമുള്ള സന്ദേശം ഉൾകൊള്ളുന്നതും പാലസ്‌തീൻ സംസ്കാരത്തെ സൂചിപ്പിക്കുന്നതുമായ സുമുദ് എന്ന നാമം കലോത്സവത്തിന് നൽകിയത് ചർച്ചകൾക്ക് വഴിയൊരുക്കി. വചത്തി, പഹൽഗാം, മുത്തങ്ങ, പുന്നപ്ര, അമരാവതി എന്നീ പേരുകളിൽ മൊത്തം ആറുവേദികളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൂട്ടക്കുരുതിയായ വച്ചത്തി സംഭവവും പഹൽഗാം ഭീകരാക്രമണവും ഗാസ യുദ്ധവും മുത്തങ്ങ വെടിവയ്പും ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ കർഷക പ്രക്ഷോഭമായ അമരാവതി സമരവും ചർച്ചയാകുന്ന രീതിയിലാണ് സംഘാടക സമിതി വേദികൾക്ക് പേരുകൾ നൽകിയത്.

കൊ​ട്ടി​​​യം​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജ് ​മു​ന്നിൽ

അ​ടൂ​ർ​ ​:​ 113​ ​പോ​ളി​ടെ​ക്നി​ക്ക് ​കോ​ളേ​ജു​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ഇ​ന്റ​ർ​ ​പോ​ളി​ടെ​ക്നി​ക്ക് ​ക​ലോ​ത്സ​വ​ത്തി​ൽ​ 70​ ​പോ​യി​​​ന്റു​മാ​യി​​​ ​കൊ​ട്ടി​​​യം​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജ് ​മു​ന്നി​ൽ.​ 65​ ​പോ​യി​ന്റു​മാ​യി​ ​തൃ​ശൂ​ർ​ ​തൃ​പ്ര​യാ​ർ​ ​ശ്രീ​രാ​മ​ ​ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് ​കോ​ളേ​ജാ​ണ് ​തൊ​ട്ടു​പി​​​ന്നി​​​ൽ.​ ​മൂ​ന്നാം​ദി​ന​മാ​യ​ ​ഇ​ന്ന് ​കോ​ൽ​ക്ക​ളി​ ,​ ​സ​മൂ​ഹ​ഗാ​നം​ ,​ ​മി​മി​ക്രി​ ,​സം​ഘ​നൃ​ത്തം​ ,​ ​മോ​ഹി​നി​യാ​ട്ടം​ ,​ ​ചെ​ണ്ട​-​താ​യ​മ്പ​ക​ ,​ചെ​ണ്ട​മേ​ളം​ ,​ദേ​ശ​ഭ​ക്തി​ഗാ​നം​ ,​ശാ​സ്ത്രീ​യ​ ​സം​ഗീ​തം​ ,​ല​ളി​ത​ഗാ​നം​ ,​വൃ​ന്ദ​വാ​ദ്യം​ ,​പ്ര​സം​ഗം​ ,​പെ​യി​ന്റിം​ഗ് ,​ഉ​പ​ന്യാ​സ​ ​ര​ച​ന​ ​എ​ന്നി​വ​ ​ന​ട​ക്കും.

പാ​ട്ടു​കേ​ൾ​ക്കാ​തെ​ ​ചു​വ​ടു​വ​ച്ച് കോ​ഴി​ക്കോ​ട്ടെ​ ​മൊ​ഞ്ച​ത്തി​കൾ

അ​ടൂ​ർ​ ​:​ ​ജ​ന്മ​ന​ ​ശ്ര​വ​ണ​ശേ​ഷി​യി​ല്ലാ​ത്ത​ ​ഏ​ഴ് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​പാ​ട്ടി​ന്റെ​ ​താ​ള​ത്തി​നൊ​പ്പം​ ​ഒ​പ്പ​ന​ ​ചു​വ​ടു​ക​ൾ​ ​വ​ച്ച​പ്പോ​ൾ​ ​ക​ലോ​ത്സ​വ​ ​വേ​ദി​ക്ക് ​അ​ത്ഭു​ത​ ​കാ​ഴ്ച​യാ​യി.​ ​കോ​ഴി​ക്കോ​ട് ​വെ​സ്റ്റ്‌​ഹി​ൽ​ ​കേ​ര​ള​ ​ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് ​കോ​ളേ​ജി​ലെ​ ​മൊ​ഞ്ച​ത്തി​ക​ളാ​ണ് ​ആ​സ്വാ​ദ​ക​രു​ടെ​ ​മ​ന​സ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ഒ​പ്പ​ന​പ്പാ​ട്ട് ​വേ​ദി​യി​ൽ​ ​ആ​ല​പി​ക്കു​മ്പോ​ൾ​ ​ചു​ണ്ട​ന​ക്കം​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു​ ​മ​ണ​വാ​ട്ടി​യു​ടെ​യും​ ​കൂ​ട്ട​രു​ടെ​യും​ ​ചു​വ​ടു​ക​ൾ.​ ​പ്ര​ശ​സ്ത​ ​ഒ​പ്പ​ന​ ​ക​ലാ​കാ​ര​നാ​യ​ ​സാ​ദ്ധി​ക്ക് ​മാ​ത്തോ​ട്ട​മാ​ണ് ​പ​രി​ശീ​ല​ക​ൻ.​ ​ബി.​ഫാ​ത്തി​മ​ ​നൂ​ർ​ബി​യ,​ ​പി.​പി.​ഫ​ർ​സീ​ന,​ ​ശ്രീ​ല​ക്ഷ്മി,​ ​സാ​ന്ദ്ര​ ​മോ​ഹ​ൻ,​ ​ടി.​മേ​ഘ,​ ​പി.​എ.​ഷി​ഫാ​ന,​ ​അ​ന​ശ്വ​ര​ ​എ​ന്നി​വ​രാ​ണ് ​വേ​ദി​യി​ലെ​ത്തി​യ​ത്.​ ​പി.​മി​ന,​ ​വി.​കെ.​ഫാ​ത്തി​മ​ ​ഷി​ഫാ​ന,​ ​പി.​പി.​ഹി​ഷാ​ ​ഫാ​ത്തി​മ​ ​എ​ന്നി​വ​ർ​ ​പാ​ട്ടു​പാ​ടി.

പു​ല്ലാ​ങ്കു​ഴ​ലിൽ മാ​ന​സ് ​മ​ഹേ​ശ്വർ

അ​ടൂ​ർ​ ​:​ ​കീ​ർ​ത്ത​ന​ങ്ങ​ൾ​ ​മു​ത​ൽ​ ​സി​നി​മ​പാ​ട്ടു​ക​ൾ​ ​വ​രെ​ ​പു​ല്ലാ​ങ്കു​ഴ​ൽ​ ​വാ​ദ​ന​ത്തി​ൽ​ ​നി​റ​ഞ്ഞ​ ​സം​സ്ഥാ​ന​ ​ഇ​ന്റ​ർ​പോ​ളി​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഉ​പ​ക​ര​ണ​ ​സം​ഗീ​തം​ ​-​ ​പു​ല്ലാ​ങ്കു​ഴ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​തൃ​പ്ര​യാ​ർ​ ​ശ്രീ​രാ​മ​ ​ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് ​കോ​ളേ​ജി​ലെ​ ​മാ​ന​സ് ​മ​ഹേ​ശ്വ​ർ​ ​ഫ​സ്റ്റ് ​എ​ ​ഗ്രേ​ഡ് ​നേ​ടി.​ ​നാ​ഗ​സ്വ​രാ​വ​ലി​ ​രാ​ഗ​ത്തി​ൽ​ ​രൂ​പ​ക​ ​താ​ള​ത്തി​ൽ​ ​"​ ​ഗ​രു​ഡ​ ​ഗ​മ​ന​ ​സ​മ​യ​മി​തേ​ ​എ​ന്ന​ ​കീ​ർ​ത്ത​നം​ ​വാ​യി​ച്ചാ​ണ് ​മാ​ന​സ് ​ഫ​സ്റ്റ് ​എ​ ​ഗ്രേ​ഡ് ​നേ​ടി​യ​ത്.​ 108​ ​മ​ണി​ക്കൂ​ർ​ ​പു​ല്ലാ​ങ്കു​ഴ​ൽ​ ​വാ​യ​ന​യി​ലൂ​ടെ​ ​ഗി​ന്ന​സ് ​റെ​ക്കാ​ഡ് ​നേ​ടി​യ​ ​മു​ര​ളി​നാ​രാ​യ​ണ​ന്റെ​ ​അ​ന​ന്ത​ര​വ​നാ​ണ് ​മാ​ന​സ്.​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഭ​ര​ത​നാ​ട്യം,​ ​കു​ച്ചി​പ്പു​ടി​ ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ലും​ ​മാ​ന​സ് ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​തൃ​ശൂ​ർ​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​കു​ന്ന​ത്തൂ​ർ​ ​ഹൗ​സി​ൽ​ ​മ​ഹേ​ഷ്‌​ ​-​ ​ശ്രീ​ദേ​വി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ്.