ഹേമചന്ദ്രൻ വധം: മുഖ്യപ്രതി നൗഷാദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Saturday 12 July 2025 12:02 AM IST
ഹേമചന്ദ്രന്റെ മൃതദേഹം എടുത്തുകൊണ്ടുപോയ വീടിന്റെ പിൻഭാഗത്ത് നൗഷാദിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ.

സുൽത്താൻ ബത്തേരി: പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുൽത്താൻ ബത്തേരി കൈവട്ടാമൂല സ്വദേശി നൗഷാദിനെ വിൽപ്പനയ്ക്കായി ഏൽപ്പിച്ച ഇന്നലെ അന്വേഷണസംഘം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മെഡിക്കൽകോളേജ് എ.സി.പി എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. രാവിലെ പത്തരയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അവസാനിച്ചത്. അടച്ചിട്ട റൂമിൽ വച്ചായിരുന്നു അന്വേഷണസംഘം നൗഷാദിനെ ചോദ്യംചെയ്തത്. പിന്നീട് വീടിന്റെ പിൻഭാഗത്ത് കൊണ്ടുപോയും തെളിവെടുപ്പ് നടത്തി. ഇതുവഴിയാണ് മൃതദേഹമെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും തെളിവെടുപ്പ് പൂർണമായതിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ സംഘത്തലവനായ എ.സി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്.

സുൽത്താൻ ബത്തേരിയിലെ തെളിവെടുപ്പിന് ശേഷം നൗഷാദുമായി പൊലീസ് സംഘം ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന തിമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കാട് വനമേഖലയിൽ തെളിവെടുപ്പിനായി കെണ്ടുപോയി. സിഐ.കെ.കെ.ആഗേഷ് ,സബ് ഇൻസ്‌പെക്ടർ അമൽ ജോയി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.വിനോദ്കുമാർ, ആദിൽ കുന്നുമ്മൽ, ഷെബീർ പെരുമണ്ണ, വിജീഷ് ഇരിങ്ങൽ, ഫോറൻസിക് വിഭാഗം പെബിൻ എന്നിവരാണ് തെളിവെടുപ്പ് സംഘത്തോടൊപ്പമുണ്ടായിരുന്നത്.

സൗദിയിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ബംഗളുരു ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും വിവരമറിയിച്ചതിനെ തടുർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടര മാസം മുമ്പാണ് നൗഷാദ് താൽക്കാലിക വിസയിൽ വിദേശത്തേക്ക് പോയത്. വിസ കാലാവധി അവസാനിക്കുന്നെന്ന് കണ്ട പൊലീസ് കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നൗഷാദിനെ വിശദമായി ചോദ്യം ചെയ്തെങ്കിലെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുകയുള്ളൂ. കൊലപാതകം നടന്നത് കൈവട്ടാമൂലയിലെ വിൽപ്പനയ്ക്ക് വച്ച ഈ വീട്ടിൽ നിന്നാണെന്ന പൊലീസ് നിഗമനത്തിലാണ് ഇവിടെ വച്ച് തെളിവെടുപ്പ് നടത്തിയത്. 2024 മാർച്ച് 20 നാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. മാർച്ച് 31ന് ഹേമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ സുബിഷ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ട് പ്രതികൾ പിടിയിലാകുന്നത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് ചേരമ്പാടി ഊട്ടി റോഡിന് സമീപത്ത് കാപ്പിക്കാട് വനമേഖലയിൽ ഹേമചന്ദ്രന്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.

തെ​ളി​വെ​ടു​പ്പ് ​നീ​ണ്ട​ത് മൂ​ന്നു​മ​ണി​ക്കൂർ

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​ഹേ​മ​ച​ന്ദ്ര​ൻ​ ​കൊ​ല​ക്കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​നൗ​ഷാ​ദി​നെ​ ​ബീ​നാ​ച്ചി​ ​കൈ​വ​ട്ട​മൂ​ല​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ത് ​മൂ​ന്ന് ​മ​ണി​ക്കൂ​ർ.​ ​രാ​വി​ലെ​ ​പ​ത്ത​ര​യോ​ടെ​യെ​ത്തി​യ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​വീ​ട് ​തു​റ​ന്ന് ​നൗ​ഷാ​ദി​നെ​യും​ ​കൊ​ണ്ട് ​അ​ക​ത്തു​ക​ട​ന്ന​ ​ഉ​ട​നെ​ ​വാ​തി​ല​ട​ച്ചാ​യി​രു​ന്നു​ ​തെ​ളി​വെ​ടു​പ്പും​ ​ചോ​ദ്യം​ ​ചെ​യ്യ​ലും.​ ​ഇ​തി​നി​ടെ​ ​ഒ​രു​ത​വ​ണ​ ​പു​റ​ത്തെ​ത്തി​ച്ചും​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി. നൗ​ഷാ​ദി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 100​ ​മീ​റ്റ​ർ​ ​ദൂ​ര​മാ​ണ് ​ഹേ​മ​ച​ന്ദ്ര​നെ​ ​പാ​ർ​പ്പി​ച്ചി​രു​ന്ന​ ​വീ​ട് .​ ​ഈ​ ​വീ​ട് ​ഉ​ട​മ​ ​നൗ​ഷാ​ദി​നെ​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​ഏ​ൽ​പ്പി​ച്ച​താ​യി​രു​ന്നു.​ ​ഈ​ ​സ​മ​യ​ത്താ​ണ് ​ഹേ​മ​ച​ന്ദ്ര​നെ​ ​നൗ​ഷാ​ദ് ​താ​മ​സി​പ്പി​ച്ച​ത്.​ ​ ഇ​വി​ടെ​ ​വെ​ച്ചാ​ണ് ​ഹേ​മ​ച​ന്ദ്ര​ന്റെ​ ​കൊ​ല​പാ​ത​കം​ ​ന​ട​ന്ന​തെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്നു.​ ​നൗ​ഷാ​ദി​നെ​ ​തെ​ളി​വെ​ടു​പ്പി​ന് ​എ​ത്തി​ക്കു​ന്ന​ത​റി​ഞ്ഞ് ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാം​ ​വീ​ടി​ന് ​സ​മീ​പ​ത്താ​യി​ ​എ​ത്തി​യി​രു​ന്നു.​ ​നൗ​ഷാ​ദി​നെ​ ​അ​റി​യു​ന്ന​വ​രാ​യി​രു​ന്നു​ ​ഏ​റെ​യും.