സ്വാശ്രയ നഴ്സിംഗ്: 10% ഫീസ് വർദ്ധന
Saturday 12 July 2025 12:46 AM IST
തിരുവനന്തപുരം: സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്സിംഗ്, പോസ്റ്റ് ബേസിക് നഴ്സിംഗ്, എം.എസ്‌സി നഴ്സിംഗ് കോഴ്സുകളിൽ പത്ത് ശതമാനം ഫീസ് വർദ്ധനയ്ക്ക് റഗുലേറ്ററി കമ്മിറ്റിയുടെ അനുമതി. പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 47 കോളേജുകളിലും ക്രിസ്ത്യൻ സ്വാശ്രയ നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 35 കോളേജുകൾക്കുമാണ് അനുമതി.
85 ശതമാനം നഴ്സിംഗ് സീറ്റുകളിലെ ഫീസ് 73,205 രൂപയിൽ നിന്ന് 80,328 ആയും 15 ശതമാനം സീറ്റിൽ 95,000 രൂപയിൽ നിന്ന് 1,04,500 രൂപയുമായാണ് വർദ്ധിപ്പിച്ചത്. പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സിനും സമാന നിരക്കിലാണ് വർദ്ധന. എം.എസ് സി നഴ്സിംഗിന് ഒരു ലക്ഷം രൂപയായിരുന്നത് 1,10,000 രൂപയാക്കി വർദ്ധിപ്പിച്ചു. സ്പെഷ്യൽ ഫീസിലും നേരിയ വർദ്ധനയുണ്ട്.