പുനലൂർ ശബരിഗിരി സ്കൂളിൽ രക്തദാന ക്യാമ്പ്
Saturday 12 July 2025 12:46 AM IST
പുനലൂർ: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പുനലൂർ ശബരിഗിരി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ഡോ. ടി.വി വേലായുധൻ ക്യാമ്പിന് നേതൃത്വം നൽകി. ശബരിഗിരി സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ , അഞ്ചൽ ശബരിഗിരി പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പത്തനാപുരം ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ , തൊളിക്കോട് നിവാസികൾ ഉൾപ്പടെയുള്ളവർ ക്യാമ്പിൽ പങ്കാളികളായി . താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെയാണ് ക്യാമ്പ് നടന്നത് .സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ , പ്രിൻസിപ്പൽ എം.ആർ.രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.