പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് ബി.ജെ.പി മാർച്ച്
ചാത്തന്നൂർ: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പാരിപ്പള്ളി മെഡി. ആശുപത്രിയെ തകർക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ടും മെഡി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെയും ബി.ജെ.പി പരവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി.കുറുമണ്ഡൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈജു കൂനമ്പായിക്കുളം, പരവൂർ സുനിൽ, ട്രഷറർ സി. രാജൻപിള്ള, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. രോഹിണി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുധീപ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മണൻ സ്വാഗതവും വിഷ്ണു കുറുപ്പ് നന്ദിയും പറഞ്ഞു.