വൈക്കം മുഹമ്മദ് ബഷീർ വാരാഘോഷം സമാപനം
Saturday 12 July 2025 12:21 AM IST
കരുനാഗപ്പള്ളി: പുതിയകാവ് എസ്.എൻ.ടി.വി സംസ്കൃത യു.പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി ഒരാഴ്ചയായി നിലനിന്നു വന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സമാപിച്ചു. എസ്.എം.സി ചെയർമാൻ കെ. എസ്.പുരം സുധീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമാപനം സാഹിത്യകാരൻ ഷാജി സോപാനം ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ കൃതികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ എം .അബ്ദുൽ സത്താർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷെമി, വിദ്യാരംഗം കൺവീനർ എം.കെ.സുനിത , ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ ദിനത്തെ ആസ്പദമാക്കി കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.