അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു

Saturday 12 July 2025 12:39 AM IST

കൊ​ല്ലം: വാ​ടി​ ത​ങ്ക​ശേ​രി റൂ​ട്ടിൽ ക്യു.എ​സ്.എ​സ് സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​ന് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 10 ചാ​ക്ക് റേ​ഷൻ സാ​ധ​ന​ങ്ങൾ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ അ​സി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സർ​മാ​രാ​യ സു​ജി, സി​ന്ധു, റേ​ഷ​നിം​ഗ് ഇൻ​സ്‌​പെ​ക്ടർ​മാ​രാ​യ പ​ത്മ​ജ, അ​നി​ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ റേ​ഷൻ ക​ട​ക​ളി​ലും കർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് നിർ​ദ്ദേ​ശം നൽ​കി. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങൾ കൊ​ല്ലം മെ​യിൻ എൻ.എ​ഫ്.എ​സ്.എ ഡി​പ്പോ​യിൽ സൂ​ക്ഷി​ക്കും. ഓ​ണ​ക്കാ​ലം പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​നാ സം​ഘ​ങ്ങൾ രൂ​പീ​ക​രി​ച്ച് ജി​ല്ല​യി​ലൊ​ട്ടാ​കെ പൊ​തു വി​പ​ണി​ക​ളി​ലും റേ​ഷൻ ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. അ​ട​ഞ്ഞുകി​ട​ക്കു​ന്ന ഗോ​ഡൗ​ണു​കൾ റേ​ഷൻ സാ​ധ​ന​ങ്ങൾ ക​ട​ത്തു​ന്ന​താ​യി സം​ശ​യി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​മെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ ജി.എ​സ്.ഗോ​പ​കു​മാർ അ​റി​യി​ച്ചു.