കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മരിച്ച നിലയിൽ

Saturday 12 July 2025 12:59 AM IST

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ പേഴ്സണൽ സ്റ്റാഫംഗം മാനന്തവാടി തൃശ്ശിലേരി ചേക്കോട്ട്കുന്ന് ഉന്നതിയിലെ ബിജുവിനെ (25) തിരുവനന്തപുരം നന്തൻകോട് ഹരിഹർനഗറിലെ സർക്കാർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗമാണ് . കഴിഞ്ഞ ദിവസം ബിജുവിന്റെ കുടുംബം വയനാട്ടിലെ കുടുംബ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ക്വാർട്ടേഴ്സിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കുടുംബ പ്രശ്നമാണെന്ന് സംശയിക്കുന്നു. ഭാര്യ: ശ്യാമിലി.അച്ഛൻ: വിജയൻ, അമ്മ:ബിന്ദു. സഹോദരങ്ങൾ: ബിബിൻകുമാർ, ഹരി, വിനോദ്, ദിവ്യ.