പൗർണമിക്കാവിൽ ഗവർണർ ശൂലം സമർപ്പിച്ചു
Saturday 12 July 2025 1:09 AM IST
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ സമർപ്പിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പഞ്ചലോഹത്തിൽ തയ്യാറാക്കിയ ശൂലം കാണിക്ക വെച്ചു. ഏഴടി ഉയരവും ഏഴ് മുനകളുമുള്ള ശൂലം ഡമേരു സമേതം നിർമ്മിച്ചതാണ്. ശൂല സമർപ്പണത്തിന് ശേഷം കുങ്കുമ പറയും അർച്ചനയും നടത്തിയാണ് ഗവർണർ മടങ്ങിയത്.