വനിതാ ചാമ്പ്യനെ ഇന്നറിയാം
അൽകാരസും സിന്നറും തമ്മിൽ
ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ സ്‌പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസും ഇറ്റാലിയൻ സ്റ്റാർ യാന്നിക് സിന്നിറും തമ്മിൽ ഏറ്റുമുട്ടും. ഇത്തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും ഇരുവരും തമ്മിലാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യനായ അൽകാരസിന്റെ മൂന്നാം ഫൈനലാണിത്. സിന്നറുടെ ആദ്യ വിംബിൾഡൺ ഫൈനലാണിത്.
സെമിയിൽ യു.എസ്.എയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ വീഴ്‌ത്തിയാണ് അൽകാരസ് ഇത്തവണ ഫൈനലിൽ എത്തിയത്. 6-4,7-5,6-3,7-6.
ജോക്കോ വീണു
കഴിഞ്ഞ രണ്ട് തവണയും സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചിനെ കീഴടക്കിയാണ് അൽകാരസ് കിരീടം ചൂടിയത്.
എന്നാൽ ഇത്തവണ സെമിയിൽ സിന്നറിന് മുന്നിൽ ജോക്കോവീണു. 38കാരനായ ജോക്കോയെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-3,6-4നാണ് സിന്നർ വീഴ്‌ത്തിയത്.
വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം
വിബിംൾഡണിലെ പുതിയ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ തങ്ങളുടെ കരിയറിലെ ആദ്യ വിംബിൾഡൺ കിരീടം നേടി പോളിഷ് സൂപ്പർ താരം ഇഗ സ്വിയാറ്റക്കും യു.എസ് താരം അമാൻഡ അനിസിമോവയും ഏറ്രുമുട്ടും. ഇത് തുടർച്ചയായ എട്ടാം തവണയാണ് വിംബിൾഡൺ വനിതാ സിംഗിൾസിൽ പുതിയ ചാമ്പ്യൻ വരുന്നത്. 23കാരിയ അമാൻഡയുടെ കരിയറിലെ ആദ്യം ഗ്രാൻസ്ലാം ഫൈനലാണിത്. നാല് തവണ ഫ്രഞ്ച് ഓപ്പണിലും ഒരു തവണ യു.എസ് ഓപ്പണിലും ചാമ്പ്യനായിട്ടുണ്ട് ഇഗ.
നിലവിലെ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ സെമിയിൽ വീഴ്‌ത്തിയാണ് അമാൻഡ് ഇത്തവണ വിംബിൾഡണിൽ ഫൈനലിൽ എത്തിയത്. അമ്മയായ ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സ്വിസ് താരം ബെലിൻഡ ബെൻസിച്ചിനെ സെമിയിൽ കീഴടക്കിയാണ് ഇഗ ഫൈനലിൽ കടന്നത്.
കാൾസണെ വീഴ്‌ത്തി നിഹാൽ
തൃശൂർ: മലയാളി ഗ്രാൻഡ് മാസ്റ്റാറായ ഇരുപതുകാരൻ നിഹാൽ സരിൻ ടെറ്റിൽഡ് റ്റൂസ്ഡേ ബ്ലിറ്റ്‌സ് ചെസ് ഫൈനൽ മത്സരത്തിൽലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ചു. 11 റൗണ്ടിൽ നിന്ന് 10 പോയിന്റ് നിഹാൽ കരസ്ഥമാക്കി.