അനുശോചന യോഗം

Sunday 13 July 2025 12:14 AM IST

പിറവം: പരിസ്ഥിതി പ്രവർത്തകനും മണ്ഡലംമല സംരക്ഷണ സമിതി ട്രഷററുമായ സി.എം. ഷിബുമോന്റെ ദേഹവിയോഗത്തിൽ അനുശോചനയോഗം ചേർന്നു. വെട്ടുമൂട്ടിൽ ചേർന്ന യോഗത്തിൽ മണ്ഡലംമല സംരക്ഷണ സമിതി പ്രതിനിധി അജി എബ്രഹാം അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരംസമിതി അദ്ധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത്അംഗം നെവിൻ ജോർജ് , മണ്ണത്തൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തമ്പി ജോസഫ്, സൈബു മടക്കാലി, സാജു മടക്കാലി, സജീവൻ, ബെന്നി പൈലി, സാജു വടക്കേക്കര എന്നിവർ സംസാരിച്ചു