സെ‌‌ഞ്ച്വറിക്ക് അരികെ കെഎൽ രാഹുൽ,​ റൺഔട്ടായി മടങ്ങി റിഷഭ് പന്ത്, മൂന്നാം ദിനം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം 

Saturday 12 July 2025 5:58 PM IST

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എന്ന നിലയിലാണ് ടീം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില സ്കോറിനേക്കാൾ 139 സ്കോർ വളരെ പിന്നിലാണ് ഇന്ത്യ. 98 റൺസുമായി കെ എൽ രാഹുൽ ക്രീസിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് 74 റൺസുമായി റിഷഭ് പന്തിനെ ബെൻ സ്റ്റോക്ക് റൺഔട്ടാക്കി.

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 387 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ജോഫ്ര ആർച്ചറിന്റെ പന്തിൽ യശസ്വി ജയ്‌സ്വാളിനെ (13) നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ചെത്തിയ രാഹുലും കരുൺ നായരും ശ്രദ്ധാപൂർവ്വം മുന്നോട്ടു പോയെങ്കിലും കരുൺ ബെൻ സ്റ്റോക്‌സിന്റെ പന്തിൽ വിണു. സ്ലിപ്പിൽ നിന്ന ജോ റൂട്ട് പിടിച്ച് പുറത്താക്കുകയായിരുന്നു.

ടെസ്റ്റിലെ തന്റെ 211-ാമത്തെ ക്യാച്ചിലൂടെ റൂട്ടും പുതിയൊരു റെക്കോർഡ് സ്വന്തമാക്കി. കരുൺ പുറത്താകുമ്പോൾ 62 പന്തിൽ നിന്ന് 40 റൺസ് നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുലും കരുണും ചേർന്ന് 61 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നീട് വന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് തിളങ്ങാനായില്ല. 16 റൺസ് നേടിയ താരം ക്രിസ് വോക്‌സിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ശേഷം നാലാം വിക്കറ്റിൽ 140 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.