പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു

Sunday 13 July 2025 12:20 AM IST
കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ച്

കോഴിക്കോട്: തുടർഭരണം നഷ്ടമാകുമെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത ഇടത് പക്ഷ സംഘടനകൾ അക്രമം അഴിച്ചു വിടുകയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ പറഞ്ഞു. ദേശീയ പണിമുടക്കിൽ സമരം ചെയ്യാത്ത അദ്ധ്യാപകരെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകർക്കും ജീവനക്കാർക്കുമുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയാക്കിയ ഇവർ കേന്ദ്രത്തിനെതിരെ സമരാഭാസം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു. പി.എം ശ്രീജിത്ത്, ടി.ആബിദ്, ഇ.കെ. സുരേഷ്, എം. കൃഷ്ണമണി, ടി.അശോക് കുമാർ, പി.സി. ബാബു, സുനന്ദ സാഗർ എന്നിവർ പ്രസംഗിച്ചു.