സി.ഡി.എസ് രൂപരേഖ പ്രകാശനം
Sunday 13 July 2025 12:31 AM IST
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സി.ഡി.എസിന്റെ 23 വർഷങ്ങൾ പിന്നിട്ട പ്രവർത്തന രൂപരേഖ 'നേർക്കാഴ്ച' ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി.സി പ്രകാശനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കെ.പി ഗിരിജ മുഖ്യാഥിതിയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,മുൻ സി.ഡി.എസ് അക്കൗണ്ടന്റായ ധന്യ എന്നിവർക്ക് യാത്രയയപ്പും നൽകി. രഞ്ജിത്ത് കുമാർ ഏറാമല, ശില്പ,അഞ്ജലി, അനിത കെ.ടി.കെ, ഷർമ്മിള ശേഖരൻ അനുമോദിച്ചു. ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി,പി ശ്രീധരൻ, ബിന്ദു ജയ്സൺ, സുശീല പ്രസംഗിച്ചു.