മൂർഖൻ പാമ്പിനെ വിഴുങ്ങാൻ മറ്റൊരു മൂർഖൻ പാമ്പ് വീട്ടിലെത്തി, പിന്നാലെ നടന്നത്
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കരിമ്പുകോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലാണ് ഇന്ന് വാവാ സുരേഷും സംഘവും എത്തിയത്. ഒന്നര മാസത്തിന് മുൻപ് ഒരു വലിയ മൂർഖൻ പാമ്പിനെ വീട്ടിൽ കണ്ടിരുന്നു. എന്നാൽ ആ പാമ്പ് അന്ന് രക്ഷപ്പെട്ടു. അതേ വീട്ടിൽ ഇന്ന് രാവിലെ ഒരു ചെറിയ മൂർഖൻ പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാണ് വാവാ സുരേഷിന് കാൾ എത്തിയത്. നല്ല മഴയുള്ള സമയം സ്ഥലത്ത് എത്തിയ വാവാ തിരച്ചിൽ തുടങ്ങി.
പക്ഷെ പാമ്പിനെ കണ്ടെത്താനായില്ല, അവിടെ നിന്ന് യാത്ര തിരിച്ച വാവക്ക് ഉച്ചക്ക് വീണ്ടും ആ വീട്ടിൽ നിന്ന് കാൾ എത്തി. ഇത്തവണ വീട്ടുകാർ കണ്ടത് വലിയ മൂർഖൻ പാമ്പിനെയാണ്. ഒന്നര മാസത്തിന് ശേഷം വലിയ മൂർഖൻ പാമ്പ് വീട്ടിലെത്തിയത് ചെറിയ മൂർഖനെ വിഴുങ്ങാൻ. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. പെൺ മുർഖനെയാണ് ഈ എപ്പിസോഡിൽ പിടികൂടിയത്.