'സാന്ധ്യസ്മൃതികള്‍' പ്രകാശനം ചെയ്തു
Sunday 13 July 2025 12:23 AM IST
കോഴിക്കോട്: കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ വി.പി. ജയപ്രകാശിന്റെ കവിതാസമാഹാരം സാന്ധ്യസ്മൃതികള്‍ കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. കവയിത്രി ഡോ. ആര്യാഗോപി പുസ്തകം ഏറ്റുവാങ്ങി. സാമൂഹിക വനവല്‍ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഉദ്ഘാടനം ചെയ്തു. കഥാകൃത്തും പ്രസാധകനുമായ സുദീപ് തെക്കേപ്പാട്ട് അദ്ധ്യക്ഷനായി. ചലച്ചിത്ര നടന്‍ പളനിസാമി ആദ്യവില്‍പ്പന നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. എം. ശ്രീധരന്‍ നായര്‍, ബിജു എം.കെ, ധനേഷ് കുമാര്‍, സന്തോഷ് കുമാര്‍, എ.പി. ഇംതിയാസ്, വി.പി. ജയപ്രകാശ് പ്രസംഗിച്ചു. കോഴിക്കോട് സാഹിത്യ പബ്ളിക്കേഷൻസാണ് പ്രസാധകർ.