എൻഐഎയ്ക്ക് തിരിച്ചടി : പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുവകകൾ കണ്ടുകെട്ടിയത് കോടതി റദ്ദാക്കി

Saturday 12 July 2025 8:29 PM IST

കൊ​ച്ചി​:​ ​നി​രോ​ധി​ത​ ​സം​ഘ​ട​ന​യാ​യ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന്റെ​ ​പ​ത്ത് ​സ്വ​ത്തു​വ​ക​ക​ൾ​ ​ക​ണ്ടു​കെ​ട്ടി​യ​ എൻ.ഐ.എയുടെ നടപടി കോടതി റദ്ദാക്കി,​ ജപ്തി നടപടികൾ ചോദ്യം ചെയ്ത് സ്വത്തിന്റെ അവകാശികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലിലായിരുന്നു കൊച്ചിയിലെ എൻ.ഐ.എ കോടതിയുടെ വിധി. കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​എ​ൻ.​ഐ.​എ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​ജൂ​ൺ​ 30​ലെ​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​വെ​ളി​ച്ച​ത്തു​വ​ന്ന​ത്. ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഈ​ ​സ്വ​ത്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​ ​എ​ൻ.​ഐ.​ഐ​ ​വാ​ദം​ ​ തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ക​ണ്ടു​കെ​ട്ട​ലി​ൽ​ ​നി​​​ന്ന് ​ഒ​ഴി​​​വാ​ക്കി​​​യ​വ​യി​​​ൽ​ ​മ​ല​പ്പു​റം​ ​ഗ്രീ​ൻ​ ​വാ​ലി​ ​ഫൗ​ണ്ടേ​ഷ​ന്റെ​ 10.27​ ​ഹെ​ക്ട​ർ​ ​ഭൂ​മി​യും​ ​കെ​ട്ടി​ട​വും​ ​ഉ​ൾ​പ്പെ​ടും.​ ​ആ​ല​പ്പു​ഴ​ ​സോ​ഷ്യ​ൽ​ ​ക​ൾ​ച്ച​റ​ൽ​ ​ആ​ൻ​ഡ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ട്ര​സ്റ്റ്,​ ​ആ​ല​പ്പു​ഴ​ ​മ​ണ്ണ​ഞ്ചേ​രി​യി​ൽ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദി​ന്റെ​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്‌​സ്,​ ​കു​നാ​ഗ​പ്പ​ള്ളി​യി​ലെ​ ​കാ​രു​ണ്യ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​സ്വ​ത്ത്,​ ​പ​ന്ത​ളം​ ​എ​ഡ്യൂ​ക്കേ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​ ​സ്ഥ​ല​വും​ ​കെ​ട്ടി​ട​വും,​ ​ചാ​വ​ക്കാ​ട് ​മൂ​ന്ന് ​പേ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കെ​ട്ടി​ടം,​ ​മാ​ന​ന്ത​വാ​ടി​യി​ലെ​ ​ഇ​സ്ലാ​മി​ക് ​സെ​ന്റ​ർ​ ​ട്ര​സ്റ്റി​ന്റെ​ ​സ്വ​ത്ത്,​ ​ആ​ലു​വ​യി​ലെ​ ​അ​ബ്ദു​ൽ​ ​സ​ത്താ​ർ​ ​ഹാ​ജി​ ​മൂ​സ​ ​സെ​യ്ത് ​ജു​മാ​ ​മ​സ്ജി​ദി​ന്റെ​ ​ഭൂ​മി,​ ​പ​ട്ടാ​മ്പി​ ​ക​ൽ​പ്പ​ക​ ​ജം​ഗ്ഷ​നി​ൽ​ ​കെ.​ടി.​ ​അ​സീ​സി​ന്റെ​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്‌​സ്,​ ​കോ​ഴി​​​ക്കോ​ട് ​മീ​ഞ്ച​ന്ത​യി​ൽ​ ​ഒ​ബെ​ലി​സ്‌​ക് ​പ്രോ​പ്പ​ർ​ട്ടീ​സ് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പേ​ഴ്സി​ന്റെ​ ​കെ​ട്ടി​ടം​ ​എ​ന്നി​വ​യും​ ​വി​ട്ടു​ന​ൽ​ക​ണം.

പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന്റെ​ ​കേ​ഡ​ർ​മാ​രെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​നും​ ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​നു​മാ​ണ് ​ഗ്രീ​ൻ​ ​വാ​ലി​ ​ക്യാ​മ്പ​സ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ​എ​ൻ.​ഐ.​എ​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടും​ ​എ​ൻ.​ഡി.​എ​ഫും​ ​നി​ല​വി​ൽ​ ​വ​രു​ന്ന​തി​ന് ​മു​മ്പ് ​സ്ഥാ​പി​ച്ച​താ​ണ് ​ക​ണ്ടു​കെ​ട്ടി​യ​ ​സ്വ​ത്തു​ക്ക​ൾ​ ​എ​ന്ന​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.