ജയശ്രുതി ആഘോഷം 20ന്

Sunday 13 July 2025 1:49 AM IST

കൊച്ചി: മുൻ കേരള ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാറിന്റെ ഗാനരചനയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ജയശ്രുതി എന്ന പേരിൽ ആദരവ് സംഘടിപ്പിക്കുമെന്ന് എം.കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് 5ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗാനമേള, നൃത്തശില്പം തുടങ്ങിയവ ഉണ്ടാവും. മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എൽ.എ, ഗോകുലം ഗോപാലൻ, ഡോ. അനൂപ്, വിദ്യാധരൻ മാസ്റ്റർ, ടി.എസ്. രാധാകൃഷ്ണൻ, നടൻ ദേവൻ, ജയരാജ് വാര്യർ, ബിജിബാൽ, സാജൻ പള്ളുരുത്തി, ബാബുരാജ് ബാലൻ, രവിമേനോൻ തുടങ്ങിയവർ പങ്കെടുക്കും.