സമരപ്രഖ്യാപന കൺവെൻഷൻ

Sunday 13 July 2025 12:54 AM IST

കോലഞ്ചേരി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 30ന് ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ സംയുക്ത സംഘടനകളുടെ സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. അംഗീകരിക്കാത്ത ആശുപത്രികളിലേക്ക് ആഗസ്ത് രണ്ടാംവാരം മാർച്ചും ധർണയും സെപ്തംബറിൽ സെക്രട്ടേറിയ​റ്റ് മാർച്ച് നടത്തും. കോലഞ്ചേരി എ.കെ.ജി ഭവനിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എൻ. മോഹനൻ അദ്ധ്യക്ഷനായി. കെ.കെ. ഏലിയാസ്, ഇ.ജി. ജയപ്രകാശ്, കെ.എൻ. ഗോപി, ഇ.എ. മുഹമ്മദ് ഷിഹാബ്, എ. മാധവൻ, അബ്ദുൾ ജലീൽ, ജേക്കബ് ഉമ്മൻ, മനോജ് ഗോപി, റെജി സഖറിയ, കെ.എസ്. അജയ് കുമാർ എന്നിവർ സംസാരിച്ചു.