ഏകദിന ശില്പശാല
Sunday 13 July 2025 12:54 AM IST
കാക്കനാട്: കേരളത്തെ പരിപൂർണ സാക്ഷരതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സാക്ഷരത പ്രേരക്മാർക്കും റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കും ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ ഡോ. വി.വി.മാത്യു മുഖ്യപ്രഭാഷണം നടത്തി. ജി.ഗൗതം, പി.എം.ഷെഫീക്ക്, കെ.കെ. ദീപ, കെ. വി. അനിത, വി.വി. ശ്യാംലാൽ, എ.എ. സന്തോഷ് എന്നിവർ സംസാരിച്ചു.