'തസ്തികകൾ സൃഷ്ടിക്കണം'
Sunday 13 July 2025 1:56 AM IST
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഡിപ്പാർട്മെന്റിൽ തസ്തികകൾ സൃഷ്ടിച്ച് മികച്ച രോഗീ പരിചരണം ഉറപ്പാക്കണമെന്ന് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടനാ കളമശേരി ഏരിയാ സമ്മേളനം വി.ആർ. രാജു ഉദ്ഘാടനം ചെയ്തു. കളമശേരി ഏരിയാ പ്രസിഡന്റ് രഞ്ജിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ടി.ആർ. അജിത, ബേസിൽ പി. എൽദോസ്, ഗീത സുരേഷ് ബാബു,വിഷ്ണു ഇ.പി, ലിജ എസ്.നായർ, രാജി പി.ആർ, റസിയ സി.എം, രമ്യ വിജയൻ, ജിയോ ജോർജ്, നീന എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രഞ്ജിനി ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), പി.ആർ. രാജി (സെക്രട്ടറി), വി.യു. രശ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.