പ്ലസ് വൺ: ആളില്ലാ ​സീറ്റുകൾ 5,783

Sunday 13 July 2025 3:59 AM IST

കൊ​ച്ചി​:​ ​ആ​ദ്യ​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്മെ​ന്റ് ​പ​ട്ടി​ക​ ​വ​ന്ന​തി​നു​ ​ശേ​ഷം​ ​ജി​ല്ല​യി​ലെ​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​സ​ർ​ക്കാ​ർ,​ ​അ​ൺ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലാ​യി​ ​അ​യ്യാ​യി​ര​ത്തി​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞ് ​കി​ട​ക്കു​ന്നു.​ ​മെ​റി​റ്റ് ​വേ​ക്ക​ൻ​സി​യി​ൽ​ 2,783​ ​സീ​റ്റു​ക​ളും​ ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളി​ൽ​ 22​ ​സീ​റ്റു​ക​ളും​ ​അ​ൺ​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ 2,978​ഉം​ ​ഉ​ൾ​പ്പ​ടെ​ 5,783​ ​സീ​റ്റു​ക​ളാ​ണ് ​ഒ​ഴി​വു​ള്ള​ത്. മാ​ർ​ജി​ന​ൽ​ ​സീ​റ്റു​ക​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ ​ക​ഴി​ഞ്ഞ​യി​ടെ​ 50​ ​സീ​റ്റു​ക​ൾ​ ​കൂ​ടി​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ 57​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ 335​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ച​തി​നൊ​പ്പ​മാ​ണ് ​ജി​ല്ല​യി​ൽ​ 50​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ച​ത്.​ ​പ്രാ​ദേ​ശി​ക​ ​പ​രി​ഗ​ണ​ന​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സ്‌​കൂ​ളു​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​ ​അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു​ ​സീ​റ്റ് ​വ​ർ​ദ്ധ​ന.​ ​അ​തി​നി​ടെ​യാ​ണ് 5,000​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്നു​വെ​ന്ന​ ​ക​ണ​ക്കു​ക​ൾ​ ​പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ​ ​ത​വ​ണ​ 5,675​ ​സീ​റ്റു​ക​ളാ​ണ് ​പ്ര​വേ​ശ​നം​ ​നേ​ടാ​തെ​ ​കി​ട​ന്നി​രു​ന്ന​ത്.​ ​ഏ​ഴ് ​താ​ലൂ​ക്കു​ക​ളി​ലാ​യി​ 37,900​ ​സീ​റ്റു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​തി​ൽ​ 32,225​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​സ​യ​ൻ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​കൊ​മേ​ഴ്‌​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ത്. ആ​കെ​ 11,640​ ​സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ൽ​ 1,672​ഉം​ 20,460​ ​സീ​റ്റു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ 1,244​ഉം​ 5,800​ ​സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന​ ​അ​ൺ​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ 2,759​ഉം​ ​സീ​റ്റു​ക​ളാ​ണ് ​മു​ൻ​ ​വ​ർ​ഷം​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ന്ന​ത്.

23​ൽ​ ​ആളെത്തിയത് ആ​കെ​ ​ഒ​രു​ ​സീ​റ്റിന് ​മാ​ത്ര​ം

നേ​ര​ത്തെ​ ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ളി​ൽ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ന്ന​ 23​ൽ​ ​ആ​കെ​ ​ഒ​രു​ ​സീ​റ്റ് ​മാ​ത്ര​മാ​ണ് ​ഫി​ല്ലാ​യ​ത്.​ ​ജൂ​ൺ​ 14​ ​മു​ത​ൽ​ 20​ ​വ​രെ​യാ​യി​രു​ന്നു​ ​പ്ല​സ് ​വ​ൺ​ ​അ​പേ​ക്ഷ​യ്ക്കു​ള്ള​ ​സ​മ​യം.​ ​ജൂ​ൺ​ 16​ന് ​മൂ​ന്ന് ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റു​ക​ളും​ ​പൂ​ർ​ത്തീ​ക​രി​ച്ച് 18​ന് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ 16​നാ​ണ് ​ര​ണ്ടാം​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക.​ ​മെ​റി​റ്റി​ൽ​ ​മി​ച്ച​മു​ള്ള​ ​സീ​റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കു​ക​യെ​ന്ന​തും​ ​ശ്ര​ദ്ധേ​യം.

ജില്ലയിൽ

പ്രവേശനം നേടിയത്----32,173 മെറിറ്റ് മിച്ചം സീറ്റ്---- 2,783 മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ മിച്ചം---- 22 അൺ എയ്ഡഡ് മിച്ചം---- 2,978 ആകെ ഒഴിവുള്ള സീറ്റുകൾ---- 5,783

കഴിഞ്ഞവർഷം

സയൻസിന് 2,827 സീറ്റുകളിൽ ആളെത്തിയില്ല. 21,300 സീറ്റിൽ പ്രവേശനം നേടിയത് 18,473 പേർ

കൊമേഴ്‌സിന് മൂന്ന് വിഭാഗങ്ങളിലും കൂടെയുണ്ടായിരുന്നത് 11,660 സീറ്റ്. പ്രവേശനം നേടിയത് 9,847. സീറ്റ് ഒഴിവ് 1,813.

ഹ്യുമാനിറ്റീസിന് മൂന്ന് വിഭാഗങ്ങളിലുമായുള്ള 4,940ൽ 3,905 സീറ്റുകൾ ഫില്ലായി. കാലിയായിരുന്നത് 1,035 സീറ്റ്.