എം.പി. മന്മഥൻ അനുസ്മരണം 26ന്
Sunday 13 July 2025 1:03 AM IST
കൊച്ചി: പ്രശസ്ത ഗാന്ധിയനും സർവ്വോദയ നേതാവും സാഹിത്യാദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ.എം .പി .മന്മഥന്റെ അനുസ്മരണവും എം.പി.മന്മഥൻ അക്ഷയ പുരസ്‌കാര സമർപ്പണവും ജൂലായ് 26ന് 10ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കും. സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ് ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. അക്ഷയ പുസ്തക നിധിയും എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനും സംയുക്തമായി നൽകുന്ന ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്ന എം.പി. മന്മഥൻ പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് സമർപ്പിക്കും. കമാണ്ടർ സി .കെ ഷാജി, സുരേഷ് കീഴില്ലം എന്നിവർ സംസാരിക്കും.