കൊച്ചി മാരത്തൺ: രജിസ്ട്രേഷൻ
Sunday 13 July 2025 1:04 AM IST
കൊച്ചി: ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. 2026 ഫെബ്രുവരി 8ന് നടക്കുന്ന കൊച്ചി മാരത്തണിന് 42.195 കി.മീ, 21.1 കി.മീ, 10 കി.മീ റൺ, 3 കി.മീ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട്. സെപ്തംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ 10ശതമാനം കിഴിവ് ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ടും ലഭിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും : www.kochimarathon.in