ആത്മീയ സംഗമം
Sunday 13 July 2025 1:34 AM IST
വടക്കഞ്ചേരി: 32-ാമത് സാഹിത്യോത്സവ് നഗരിയിൽ നടന്ന ആത്മീയ സംഗമം കേരള മുസ്ലിം ജമാഅത് ആലത്തൂർ സോൺ ജനറൽ സെക്രട്ടറി ഇബ്രാഹിം അശ്റഫിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ജില്ല ഉപാദ്ധ്യക്ഷൻ കെ.എസ്.തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് യാസീൻ അഹസനി, അഷ്റഫ് മമ്പാട്, സൈതലവി കോയ തങ്ങൾ, സിദ്ധീഖ് ഹാജി, ഷെരീഫ് സഖാഫി, ശംസുദ്ധീൻ സഖാഫി, അബ്ദുൽ റഹ്മാൻ സഖാഫി, ജാഫർ ഹിമമി, ഇസ്മായിൽ ഹാജി, ശിഹാബ് സഖാഫി എന്നിവർ സംസാരിച്ചു. മദനീയം അബ്ദുൾ ലത്തീഫ് സഖാഫിയുടെ ആത്മീയ പ്രഭാഷണം നടന്നു.